ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ അന്നു റാണി ഫൈനലിലെത്താതെ പുറത്ത്

ടോക്യോ: ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ 54.04 മീറ്റര്‍ ദൂരമെറിഞ്ഞ അന്നു റാണി 14-ാം സ്ഥാനത്താണ് എത്തിയത്. ആദ്യ ത്രോയില്‍ 50.35 മീറ്ററും രണ്ടാം ശ്രമത്തില്‍ 53.19 മീറ്ററും മാത്രമേ കണ്ടെത്താനായുള്ളൂ.

ഓട്ടോമാറ്റിക് ക്വാളിഫിക്കേഷന്‍ മാര്‍ക്ക് 63 മീറ്ററായിരുന്നു. മാത്രമല്ല, ഈ വര്‍ഷാദ്യം ഫെഡറേഷന്‍ കപ്പില്‍ 63.24 മീറ്റര്‍ എറിഞ്ഞ പ്രകടനത്തിന്റെ അടുത്തെത്താന്‍ പോലും 28കാരിയായ അന്നുവിനായില്ല.

ജാവലിന്‍ ത്രോയില്‍ പുരുഷ വിഭാഗത്തില്‍ നീരജ് ചോപ്രയുടെ മത്സരത്തിലാണ് ഇനി ഇന്ത്യന്‍ പ്രതീക്ഷകള്‍. മത്സരം ബുധനാഴ്ച നടക്കും.

 

Top