ലോക ചാംപ്യന്‍ഷിപ്പ്; ജാവലിന്‍ ത്രോയില്‍ ഫൈനല്‍ യോഗ്യത നേടി അന്നു റാണി

ദോഹ: ലോക ചാംപ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോ മത്സരത്തില്‍ ഫൈനല്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി അന്നു റാണി. സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡ് (62.34 മീറ്റര്‍) തിരുത്തിയ പ്രകടനമാണ് ചാംപ്യന്‍ഷിപ്പില്‍ താരം കാഴ്ച വച്ചിരിക്കുന്നത്.

യോഗ്യതാ റൗണ്ടില്‍ 62.43 മീറ്റര്‍ ദൂരത്തേക്കു ജാവലിന്‍ എറിഞ്ഞാണു താരം റെക്കോര്‍ഡ് പുതുക്കിയത്. ഉത്തര്‍പ്രദേശില്‍നിന്നുള്ള ഈ ഇരുപത്തിയേഴുകാരി യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ 57.05 മീറ്ററാണു കണ്ടെത്തിയത്. ഗ്രൂപ്പ് ബിയില്‍ 3-ാം സ്ഥാനം നേടിയാണ് ഫൈനലിലേക്ക് കടന്നത്. ഫൈനലില്‍ കടന്നവരില്‍ അഞ്ചാമതാണ് ഇപ്പോള്‍ ഇന്ത്യന്‍ താരം.

ചൈനയുടെ ഹ്യൂഹുയ് ലിയുവിന്റേതാണു യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച ദൂരം, 67.27 മീറ്റര്‍. ഹ്യൂഹുയുവിന്റേതാണു സീസണിലെ മികച്ച പ്രകടനവും (67.98 മീറ്റര്‍). ഇന്നാണ് ഫൈനല്‍ മത്സരം നടക്കുന്നത്.

Top