കെ.പി.സി.സിക്ക് പുതിയ സാരഥികൾ, ചെന്നിത്തലക്ക് കിട്ടിയത് വൻ തിരിച്ചടി

ന്യൂഡല്‍ഹി: ഒടുവില്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കെ.പി.സി.സിക്ക് ഭാരവാഹികളായി.

പുതിയ പട്ടിക പ്രകാരം 47 പേരുടെ ലിസ്റ്റാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ 12 പേരാണ് വൈസ് പ്രസിഡന്റുമാര്‍. 34 ജനറല്‍ സെക്രട്ടറിമാരാണുള്ളത്. വര്‍ക്കിംഗ് പ്രസിഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷും കെ സുധാകരനും തുടരും. സെക്രട്ടറിമാരെയും നിര്‍വാഹക സമിതി അംഗങ്ങളെയും ഫെബ്രുവരി 10ന് പ്രഖ്യാപിക്കും.

പി.സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, ടി. സിദ്ധിഖ്, പത്മജ വേണുഗോപാല്‍, കെ പി ധനപാലന്‍, കെ സി റോസകുട്ടി, മോഹന്‍ ശങ്കര്‍, സി പി മുഹമ്മദ്, മണ്‍വിള രാധാകൃഷ്ണന്‍, ശരത് ചന്ദ്രപ്രസാദ്, എഴുകോണ്‍ നാരായണന്‍ എന്നിവരൊക്കെ പുതിയ വൈസ് പ്രസിഡന്റുമാരുടെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

Ramesh Chennithala

Ramesh Chennithala

പാലോട് രവി, എ.എ ഷുക്കൂര്‍, സുരേന്ദ്രന്‍, റോയി കെ പൗലോസ്, പി ആര്‍ സോന, കെ പി അനില്‍കുമാര്‍, ഒ അബ്ദുള്‍ റഹിമാന്‍കുട്ടി, ജ്യോതി കുമാര്‍ ചാമക്കാല, സി ആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍ എന്നിവരുള്‍പ്പെടെ 34 ജനറല്‍ സെക്രട്ടറിമാരും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.

കെ കെ കൊച്ചു മുഹമ്മദാണ് ട്രഷറര്‍. ഒരാള്‍ക്ക് ഒറ്റ പദവി എന്ന തീരുമാനം നടപ്പാക്കി കൊണ്ടുള്ള പട്ടികയാണ് ഹൈക്കമാന്റ് പുറത്ത് വിട്ടിരിക്കുന്നത്. ഇനി ഇതില്‍ മാറ്റത്തിനുള്ള സാധ്യത വളരെ കുറവാണ്.

ഇരട്ട പദവിക്ക് വേണ്ടി വാദിച്ച ഗ്രൂപ്പ് നേതാക്കള്‍ക്കുള്ള അപ്രതീക്ഷിത പ്രഹരമാണ് പുതിയ ഭാരവാഹിപ്പട്ടിക. ഇതിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ വലിയ പൊട്ടിത്തെറിക്കും സാധ്യത കൂടുതലാണ്.

വൈസ് പ്രസിഡന്റുമാരില്‍ മേധാവിത്വം എ ഗ്രൂപ്പിനാണ് ലഭിച്ചിരിക്കുന്നത്. ഐ ഗ്രൂപ്പിനെ സംമ്പന്ധിച്ച് വലിയ അഗ്നി പരീക്ഷണമാണ് ഇനി നേരിടേണ്ടി വരിക.

Top