‘അനബല്‍ സേതുപതി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തിയ്യതിയും പ്രഖ്യാപിച്ചു

വിജയ് സേതുപതി, തപ്സി പന്നു എന്നിവര്‍ ഒന്നിക്കുന്ന ഹൊറര്‍ കോമഡി ചിത്രമാണ് ‘അനബല്‍ സേതുപതി’. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനത്തിന് പിന്നാലെ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തിയ്യതിയും പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

നവാഗതനായ ദീപക് സുന്ദര്‍രാജനന്‍ ആണ് സംവിധായകന്‍. നടനും സംവിധായകനുമായ ആര്‍ സുന്ദര്‍രാജന്റെ മകനാണ് ദീപക്. യോഗി ബാബു, രാധിക ശരത്കുമാര്‍, രാജേന്ദ്ര പ്രസാദ് എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളായി അണിനിരക്കുന്നു.അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ജയ്പൂരില്‍ പൂര്‍ത്തിയായത്. കൂടാതെ, ചെന്നൈയും സിനിമയുടെ പ്രധാന ലൊക്കേഷന്‍ ആയിരുന്നു.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബര്‍ 17നാണ് അനബല്‍ സേതുപതിയുടെ റിലീസ്. പാഷന്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്.2019ല്‍ ഇറങ്ങിയ ഗെയിം ഓവറിന് ശേഷം തപ്‌സി പന്നു വീണ്ടും തമിഴകത്തെത്തുന്ന ചിത്രം കൂടിയാണ് അനബല്‍ സേതുപതി. നെറ്റ്ഫ്‌ലിക്സ് ചിത്രം ‘ഹസീന്‍ ദില്‍റുബ’യായിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ തപ്സി പന്നുവിന്റെ പുത്തന്‍ ചിത്രം.

 

Top