ശ്രീലങ്കക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു രോഹിത് നായകന്‍

ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു.

വിരാട് കോഹ്‌ലിക്ക് വിശ്രമം നല്‍കിയ ടീമില്‍ രോഹിത് ശര്‍മയാകും ഇന്ത്യയെ നയിക്കുക.

ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യറും പേസര്‍ സിദ്ധാര്‍ഥ് കൗളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ആദ്യമായാണ് ശ്രേയസ് അയ്യര്‍ ഏകദിന ടീമില്‍ ഇടംപിടിക്കുന്നത്. രണ്ടാം ടെസ്റ്റിലുണ്ടായിരുന്നവര്‍ തന്നെയാകും ബാക്കി താരങ്ങള്‍.

വ്യക്തിപരമായ കാരണങ്ങളാല്‍ രണ്ടാം ടെസ്റ്റില്‍നിന്ന് വിട്ടുനിന്ന ശിഖര്‍ ധവാനും ടീമിലുണ്ട്.

മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഡിസംബര്‍ 10 മുതലാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ഒരുങ്ങാന്‍ വേണ്ടത്ര സമയമില്ലെന്നും കളിക്കാര്‍ക്ക് വിശ്രമം ലഭിക്കുന്നില്ലെന്നുമുള്ള കോഹ്‌ലിയുടെ പരാമര്‍ശനത്തിനു പിന്നാലെയാണ് താരത്തെ ടീമില്‍നിന്ന് ഒഴിവാക്കുന്നത്.

Top