ബംഗ്ലാദേശ് ലോകകപ്പ് ടീമിൽ ഉപനായകനായി ഷാക്കിബ്‌

ബംഗ്ലാദേശിന്റെ ചാമ്പ്യന്‍ ഓള്‍റൗണ്ടര്‍ ഷാക്കിബിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. മഷ്‌റഫെ മൊര്‍തസ നയിക്കുന്ന ടീമിലെ ഉപനായകനായാണ് ഷാക്കിബ് മടങ്ങിയെത്തുന്നത്.

പരിക്കു മൂലം ടീമില്‍ തുടര്‍ച്ചായി കളിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ പരിക്കേറ്റ ഷാക്കിബ് ന്യൂസിലാഡ്‌ ടൂറില്‍ നിന്ന് പൂര്‍ണ്ണമായും വിട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ കളിക്കാന്‍ ബോര്‍ഡ് അനുമതി നല്‍കിയെങ്കിലും ഒരു മത്സരത്തില്‍ മാത്രമേ ടീമിനു വേണ്ടി കളിയ്ക്കുവാന്‍ ഷാക്കിബിനു അവസരം ലഭിച്ചുള്ളു. ആദ്യ ലോകകപ്പ് കളിക്കാനായി മുഹമ്മദ് മിഥുനും ഈ വര്‍ഷം അവസരം ലഭിച്ചിട്ടുണ്ട്.

Top