രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നവംബര്‍ ഏഴിനോ? ആരാധകരോട് കാത്തിരിക്കാന്‍ ‘കമല്‍ ഹാസന്‍’

kamal-hassann

ചെന്നൈ :തമിഴകത്തിന്റെ സൂപ്പര്‍ താരം കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം താരത്തിന്റെ ജന്മദിനമായ നവംബര്‍ ഏഴിനുണ്ടാകുമെന്ന് സൂചന.

നവംബര്‍ ഏഴിലെ പ്രഖ്യാപനത്തിനായി കാത്തിരിക്കുവാന്‍ താരം ആരാധകരോട് പറഞ്ഞു.

തമിഴ് വാരികയായ ആനന്ദ വികതന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു എമര്‍ജന്‍സി ഓപ്പറേഷനുള്ള സമയമായിരിക്കുന്നുവെന്നും, തന്നെ യുവജനങ്ങള്‍ കാത്തുനില്‍ക്കുകയാണെന്നും, അവരെ ഒരുമിച്ച് അണിനിരത്താനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും, അതിനായി ചില പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

അരപ്പോര്‍ ഇയക്കം പോലുള്ള സംഘടനകളുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തെ ആരാധകര്‍ ആകാക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Top