ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ കാര്യക്ഷമമാക്കാന്‍ ശമ്പളം ഇനിമുതല്‍ ബിറ്റ്‌കോയിനായി നല്‍കും

bitcoin

ടോക്യോ: ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കുമ്പോഴും ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ ഇപ്പോഴും കാര്യക്ഷമമായിതന്നെയാണ് നടക്കുന്നത്.

ജീവനക്കാര്‍ക്കിടയില്‍ ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ച് അവബോധം വളര്‍ത്തിയെടുക്കാനായി ജപ്പാന്‍ കമ്പനി ശമ്പളം ബിറ്റ്‌കോയിനായി നല്‍കാനാണ് തീരുമാനം.

അടുത്തവര്‍ഷം ഫെബ്രുവരിയോടെ ജപ്പാനിലുള്ള കമ്പനിയുടെ ജീവനക്കാര്‍ക്കാണ് ശമ്പളം ബിറ്റ്‌കോയിനായി നല്‍കുക. തുടക്കത്തില്‍ ഒരു ലക്ഷം യെന്‍ (890 ഡോളര്‍) ഇതിനായി ചെലവഴിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ പരസ്യം, ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജിഎംഒ ഇന്റര്‍നെറ്റാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

അതേസമയം ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ മാത്രം ബിറ്റ്‌കോയിനില്‍ ശമ്പളം സ്വീകരിച്ചാല്‍ മതിയെന്ന് കമ്പനി വക്താവ് ഹാറുമി ഇഷീ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

2018 മെയ് മാസത്തോടെ ബിറ്റ്‌കോയിന്‍ ട്രെഡിങ്, എക്‌സ്‌ചേഞ്ച് എന്നീ ബിസിനസുകള്‍ തുടങ്ങാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. ഇതോടനുബന്ധിച്ച് അടുത്തമാസംതന്നെ ബിറ്റ്‌കോയിന്‍ മൈനിങ് കമ്പനി തുടങ്ങുമെന്നും ഇടപാടുകള്‍ക്ക് അംഗീകാരം നേടിയെടുക്കാനും സുരക്ഷിതമായ ശൃംഖല തീര്‍ക്കുന്നതിനും വേണ്ടിയാണിതെന്നും ഹാറുമി അറിയിച്ചു.

Top