വിജയ് സേതുപതി ചിത്രം ‘തുഗ്ലക്ക് ദര്‍ബാറി’ലെ ഗാനം പുറത്തിറങ്ങി

വിജയ് സേതുപതിക്കൊപ്പം മഞ്ജിമ മോഹന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് പൊളിറ്റിക്കല്‍ ഡ്രാമയാണ് ‘തുഗ്ലക്ക് ദര്‍ബാര്‍’. അറിവ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കാര്‍ത്തിക് നേഹ്തയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്താണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിജയ് സേതുപതിയാണ് വീഡിയോ ഗാനം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

ചിത്രത്തിലെ ഈ ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധനേടിക്കഴിഞ്ഞു. ഡയറക്ട് ഒടിടി റിലീസിന് മുമ്പ് സാറ്റ് ലൈറ്റ് റിലീസായി ചിത്രം എത്തിയിരുന്നു. സെപ്റ്റംബര്‍ 10ന് 6 മണിക്ക് സണ്‍ ടിവിയില്‍ റിലീസ് ചെയ്ത ചിത്രം അതേദിവസം രാത്രി നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുകയായിരുന്നു.

‘സിംഗാരവേലന്‍’ എന്ന പ്രാദേശിക രാഷ്ട്രീയ നേതാവായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. ഡല്‍ഹി പ്രസാദ് ദീനദയാല്‍ എന്ന നവാഗതനാണ് സംവിധാനം. ബാലാജി തരണീതരന്‍, സി പ്രേംകുമാര്‍ (96) തുടങ്ങിയ സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ദില്ലി പ്രസാദ്. റാഷി ഖന്നയാണ് നായിക. മഞ്ജിമ മോഹനൊപ്പം പാര്‍ഥിപന്‍, കരുണാകരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബാലാജി തരണീതരനാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനോജ് പരമഹംസ, മഹേന്ദിരന്‍ ജയരാജു എന്നിവരാണ്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ആര്‍ ഗോവിന്ദരാജ്, സംഗീതം ഗോവിന്ദ് വസന്ത. സംഘട്ടനം സില്‍വ.

Top