ദിനേശ് നായകനാകുന്ന ‘അണ്ണനുക്ക് ജയ്’ ആഗസ്റ്റ് 17ന് തിയറ്ററുകളിലേക്ക്

കുക്കു, വിസരണൈ, കബാലി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിനേശ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അണ്ണനുക്ക് ജയ്. രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ദിനേശ് ചിത്രത്തിലെത്തുന്നത്. ചിത്രം ആഗസ്റ്റ് 17ന് തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നയന്‍താരയുടെ കൊലമാവ് കോകിലയും അതേ ദിവസം തന്നെയാണ് റിലീസ് ചെയ്യുന്നത്. അണ്ണനുക്ക് ജയ്‌യുടെ ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.

നാഷണല്‍ അവാര്‍ഡ് ജേതാവ് വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാധാ രവി, മഹിമ നമ്പ്യാര്‍, മയില്‍സാമി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫോക്‌സ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരോള്‍ കൊറേലി ആണ് സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ‘മുരട്ടു കാളൈ’ എന്ന ഗാനവും ഇതിനോടകം ഹിറ്റായിരിക്കുകയാണ്.

Top