അണ്ണാമലൈയുടെ ക്ഷണം തളളി ഇപിഎസ്; അണ്ണാമലൈയുടെ പദയാത്രയില്‍ എടപ്പാടി പളനിസ്വാമി പങ്കെടുക്കില്ല

ചെന്നൈ: തമിഴ്‌നാട് എന്‍ഡിഎയില്‍ വീണ്ടും ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ ക്ഷണം തള്ളി ഇപിഎസ്. ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ നയിക്കുന്ന സംസ്ഥാന പദയാത്രയില്‍എടപ്പാടി പളനിസ്വാമി പങ്കെടുക്കില്ല. നാളെ രാമേശ്വരത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണമാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി നിരസിച്ചത്.

കേന്ദ്ര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിലേക്ക് ബിജെപിയുടെ എല്ലാ ഘടകക്ഷികളെയും നേരിട്ട് ക്ഷണിച്ചിരുന്നു. തമിഴ്‌നാട്ടില്‍ മുന്നണിയെ നയിക്കുന്നത് തങ്ങളാണെന്ന നിലപാടിലാണ് എഐഎഡിഎംകെ. അതേസമയം ഇപിഎസ്സിന് ശാരീരിക അസ്വാസ്ഥ്യമുണ്ടെന്നുംൃ യോഗത്തിലേക്ക് പ്രതിനിധിയെ അയക്കുന്നത് പാര്‍ട്ടി പരിഗണിക്കുമെന്നും മുന്‍ മന്ത്രി പി.തങ്കമണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Top