മോദി വാക്ക് പാലിച്ചില്ലെങ്കില്‍ പത്മഭൂഷണ്‍ തിരികെ നല്‍കും: അണ്ണാഹസാരെ

Anna-Hazare

റാലേഗണ്‍സിദ്ധി (മഹാരാഷ്ട്ര): രാജ്യത്തിനു നല്‍കിയ വാഗ്ദാനങ്ങള്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോദി സര്‍ക്കാര്‍ നിറവേറ്റിയില്ലെങ്കില്‍ തന്റെ പത്മഭൂഷണ്‍ പുരസ്‌കാരം തിരികെ നല്‍കുമെന്ന് ഗാന്ധിയന്‍ അണ്ണാഹസാരെ. ലോക്പാല്‍ നിയമം നടപ്പാക്കണമെന്നും, മോദിസര്‍ക്കാര്‍ ജനങ്ങളോട് വിശ്വാസവഞ്ചനകാട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ഹസാരെയുടെ നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ സമരത്തിന് പിന്തുണയുമായി ശിവസേന രംഗത്തെത്തി. അഹമ്മദ്‌നഗറിലെ ജന്മഗ്രാമമായ റാലേഗണ്‍ സിദ്ധിയിലാണു ഹസാരെ സമരം നടത്തുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യമായി ഗ്രാമവാസികള്‍ ഞായറാഴ്ച സംസ്ഥാ നപാത ഉപരോധിച്ചു. അഹമ്മദ് നഗര്‍-പൂന സംസ്ഥാനപാതയില്‍ മണിക്കൂറുകളോളം പ്രവര്‍ത്തകര്‍ ഗതാഗതം സ്തംഭിപ്പിക്കുകയായിരുന്നു. ഇതോടെ റോഡിന് ഇരുഭാഗത്തും ആറുകിലോമീറ്ററോളം ദൂരത്തില്‍ വാഹനങ്ങള്‍ നിരന്നു. അനുനയനീക്കങ്ങള്‍ പരാജയപ്പെട്ടതോടെ നൂറോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.

Top