മാസ് ലുക്കിൽ രജനികാന്ത്: ‘അണ്ണാത്തെ’ മോഷന്‍ പോസ്റ്റര്‍

ജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവംബര്‍ നാലിന് ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു.

നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, മീന, ഖുശ്ബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. ജാക്കി ഷ്‌റോഫ്, ജഗബതി ബാബു എന്നിവര്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം ഡി. ഇമ്മന്‍. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്‍. എഡിറ്റിങ് റൂബന്‍, ആര്‍ട്ട് മിലന്‍.

 

Top