അന്ന രാജനെ പൂട്ടിയിട്ട സംഭവം; സ്വകാര്യ ടെലികോം കമ്പനി ജീവനക്കാർ മാപ്പുപറഞ്ഞെന്ന് താരം

സിം കാർഡ് എടുക്കാൻ എത്തിയ സിനിമാ നടിയെ സ്വകാര്യ ടെലികോം സ്ഥാപനത്തിലിട്ട് ജീവനക്കാർ പൂട്ടിയ സംഭവത്തിൽ ടെലികോം കമ്പനി ജീവനക്കാർ മാപ്പുപറഞ്ഞതായി അന്ന രാജൻ. ജീവനക്കാർ ക്ഷമ ചോദിച്ചതിനാൽ കേസ് ഒത്തുതീർപ്പായയെന്നാണ് താരം അറിയിക്കുന്നത്.

ഇന്ന് വൈകുന്നേരം 4:45 ന് ആലുവ വി.ഐ ടെലികോം ഓഫീസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജൻ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു. സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പൂട്ടിയിടാൻ കാരണമെന്ന് അറിയുന്നു.

സംഭവത്തിന് ശേഷം അന്ന രാജൻ കൗൺസിലറെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു. വാർഡ് കൗൺസിലറും പൊലീസും സംഭവ സ്ഥലത്ത് എത്തിയാണ് ഷട്ടർ ഉയർത്തി അന്ന രാജനെ തുറന്നുവിട്ടത്. ഇതിന് ശേഷമാണ് താരം ആലുവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

Top