മമ്മൂട്ടിയുടെ മധുരരാജയില്‍ നായികയായി അങ്കമാലി ഡയറീസ് താരം അന്ന രാജനും

ങ്കമാലി ഡയറീസിനു ശേഷം അന്ന രാജന്‍ മമ്മൂട്ടിയുടെ മധുരരാജയില്‍ നായികയായി എത്തുന്നു. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാര്‍ എന്നിവരും നായികമാരായെത്തുന്നുണ്ട്.

നെല്‍സണ്‍ ഐപാണ് ചിത്രം നിര്‍മ്മിക്കുന്നത്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു.

ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മ്മിക്കുന്ന ചിത്രം യു കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും.

Top