മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ജനകീയ സമരം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ

Anna-Hazare

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാടകം മതിയാക്കി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ.

മോദി വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ഒന്നരമാസത്തിനുള്ളില്‍ ജനകീയ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നാടകങ്ങള്‍ പൊളിയുകയാണ്. നോട്ട് നിരോധനമുള്‍പ്പെടെയുള്ളവ ഇതിന്റെ ഉദാഹരണമാണെന്നും ഹസാരെ വ്യക്തമാക്കി.

ലോക്പാല്‍ നടപ്പിലാക്കുവാനായി നടത്തിയ ജനകീയ സമരത്തിന്റെ ശക്തി മറക്കരുതെന്നും ഹസാരെ മുന്നറിയിപ്പ് നല്‍കി.

സ്വച്ഛ് ഭാരത് അഭിയാന്‍ ക്യാമറയ്ക്ക് മുന്നിലുള്ള നാടകമാകരുത്. അധികാരത്തിലെത്തിയാല്‍ വിദേശ രാജ്യങ്ങളിലെ കള്ളപ്പണം തിരികെയെത്തിക്കുമെന്ന് പറഞ്ഞത് എവിടെയെന്നും അണ്ണാ ഹസാരെ ചോദിച്ചു.

Top