ആംആദ്മിക്കെതിരായ സമരത്തില്‍ പങ്കെടുക്കണമെന്ന ബിജെപിയുടെ ആവശ്യം തള്ളി അണ്ണാഹസാരെ

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെതിരായ സമരത്തില്‍ പങ്കാളിയാകണമെന്ന ബിജെപിയുടെ അഭ്യര്‍ത്ഥനയെ പരിഹസിച്ച് അണ്ണ ഹസാരെ. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഇത്തരമൊരാവശ്യം മുന്‍പോട്ട് വച്ചത് ദൗര്‍ഭാഗ്യകരമെന്ന് അണ്ണാ ഹസാരെ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആം ആദ്മി സര്‍ക്കാരിനെതിരെ തുടങ്ങാനിരിക്കുന്ന സമരത്തില്‍ സഹകരിക്കണമെന്ന് അണ്ണാ ഹസാരെയോട് ബിജെപി ഡല്‍ഹി ഘടകം ആവശ്യപ്പെട്ടത്. ഡല്‍ഹി ബിജെപി അധ്യക്ഷനെഴുതിയ കത്തിലാണ് അണ്ണാ ഹസാരെ നിലപാടറിയിച്ചത്.

കഴിഞ്ഞ ആറ് വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി പണമോ സ്വാധീനമോ ഒന്നുമില്ലാത്ത 83കാരനായ സന്യാസിയുടെ സഹായം തേടിയെത്തിയത് നിര്‍ഭാഗ്യകരമാണ്. എന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്തയ്ക്കുള്ള കത്തില്‍ പറയുന്നു. അണ്ണാ ഹസാരെയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ബിജെപിക്കുള്ള മറുപടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Top