ആവശ്യങ്ങള്‍ അംഗീകരിച്ചു; നിരാഹാര സമരം പിന്‍വലിച്ച് അണ്ണാ ഹസാരെ

anna

ന്യൂഡല്‍ഹി: ലോക്പാല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ലോക്പാല്‍ നടപ്പാക്കുന്നതിനായി തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി അണ്ണാ ഹസാരെ പറഞ്ഞു. മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്‍ അദ്ദേഹവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

ലോക്പാല്‍ ബില്‍ നടപ്പാക്കുമെന്നത് പ്രഖ്യാപനത്തിലൊതുങ്ങിയതില്‍ സര്‍ക്കാരിനെതിരെ ഹസാരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. അഴിമതി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്താനോ അതിനുള്ള ആര്‍ജ്ജവമോ ഈ സര്‍ക്കാരിനില്ലെന്നും ലോക്പാല്‍ ബില്‍ നടപ്പിലാക്കാന്‍ വൈകുന്നതിന് നിരവധി കാരണങ്ങളാണ് സര്‍ക്കാര്‍ പറയുന്നതെന്നും ഹസാരെ പറഞ്ഞു. രാജ്യത്ത് നടക്കുന്ന എഴുപത് ശതമാനം അഴിമതികള്‍ക്ക് കുറവ് വരുത്താന്‍ സാധിക്കുന്ന ലോക്പാല്‍ ബില്‍ ബിജെപി സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് ഹസാരെയുടെ ആരോപണം.

Top