anna film first look poster released

അണ്ണാ ഹസാരെയെക്കുറിച്ചുള്ള ‘അണ്ണാ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കഴിഞ്ഞദിവസം അണ്ണാ ഹസാരെ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തത്. അണികളെ നോക്കി കൈവീശുന്ന ഹസാരെയുടെ ചിത്രമുള്‌ല ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്.

ശശാങ്ക് ഉദാപുര്‍കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് അണ്ണാ ഹസാരെയായി വേഷമിടുന്നത്. ഹസാരെയുടെ കുട്ടിക്കാലം മുതലുള്ള ജീവിതമാണ് സിനിമയുടെ ഇതിവൃത്തം.

തനിഷാ മുഖര്‍ജിയാണ് ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശരത് സക്‌സേന, ഗോവിന്ദ് നമേഡോ, കിഷോര്‍ കദം എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാനാ വേഷങ്ങളിലെത്തുന്നുണ്ട്. റൈസ് പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ മഹേന്ദ്രജയിനാണ് ‘അണ്ണാ’ നിര്‍മ്മിക്കുന്നത്.

Top