വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായികയായി അന്നാ ബെന്‍

വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായികയായി അന്നാ ബെന്‍ എത്തുന്നു. ഹെലന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്തുക്കുട്ടിയാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് രണ്ടിന് കൊച്ചിയില്‍ ആരംഭിക്കും. തൊടുപുഴയാണ് മറ്റൊരു ലൊക്കേഷന്‍.

ഇതാദ്യമായാണ് വിനീത് ശ്രീനിവാസന്‍ ഒരു ചിത്രം ഒറ്റയ്ക്ക് നിര്‍മ്മിക്കുന്നത്. നേരത്തെ വിനോദ് ഷൊര്‍ണ്ണൂരുമായി ചേര്‍ന്ന് ആനന്ദം എന്ന ചിത്രം നിര്‍മ്മിച്ചിരുന്നു. സൂപ്പര്‍ ഹിറ്റായ ഈ ചിത്രത്തിലൂടെ നിരവധി യുവതാരങ്ങളെയാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. ഹെലനില്‍ വിനീത് അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് തീരുമാനമായിട്ടില്ല. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Top