അന്ന ബെൻ- ജൂഡ് ആന്റണി ജോസഫ് ചിത്രം സാറാസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ അന്ന ബെൻ ടൈറ്റിൽ റോളിലെത്തുന്ന പുതിയ ചിത്രമാണ് സാറാസ്. ഒരു സിനിമാ ലൊക്കേഷനെ ഓര്‍മ്മിപ്പിക്കുന്ന രീതിയിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുയാണിപ്പോൾ അണിയറ പ്രവർത്തകർ. സ്വതന്ത്ര സംവിധായികയാവാന്‍ ആഗ്രഹിക്കുന്ന അസോസിയേറ്റ് ഡയറക്ടറായാണ് അന്ന ചിത്രത്തിൽ എത്തുന്നത്. കൊവിഡ് കാലത്ത് കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിൽ നിരവധി ജൂനിയര്‍ ആര്‍ടിസ്റ്റുകലും അണിനിരന്നിട്ടുണ്ട്. സണ്ണിവെയ്ന്‍ ആണ് ചിത്രത്തിലെ നായകന്‍. അന്ന ബെന്നിനൊപ്പം ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന സവിശേഷത കൂടി ഉണ്ട്.

മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ധീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ശാന്ത മുരളിയും പി.കെ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്. നിമിഷ് രവി ക്യാമറയും മോഹന്‍ദാസ് പ്രൊഡക്ഷന്‍ ഡിസൈനും സംഗീതം ഷാന്‍ റഹ്മാനും നിർവഹിക്കുന്നത്. എഡിറ്റിംഗ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, സൗണ്ട്‌സ്- വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്ടര്‍), പ്രോജക്ട് ഡിസൈനര്‍- ബിനു മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ബിബിന്‍ സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനീവ് സുകുമാര്‍, പി.ആര്‍.ഒ- ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്- സുഹൈബ്, ഡിസൈന്‍ 24 എ.എം.

Top