മൂന്നാഴ്ച്ച കൊണ്ട് പ്രേമം ഉണ്ടാകുമോ? ആനുമായുള്ള പ്രണയത്തെക്കുറിച്ച് ജോമോന്‍

പ്രണയം അറിയാത്തവരും അനുഭവിക്കാത്തവരുമായി ആരാണുണ്ടാവുക. സിനിമയോളം പ്രണയത്തെ അടയാളപ്പെടുത്തിയ മറ്റൊരു മാധ്യമമുണ്ടോ? അത്തരത്തിലൊരു പ്രണയകഥയാണ് ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിന് പറയാനുള്ളത്.

നേരിട്ട് കാണുന്നതിന് മുന്‍പ് ആനിന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല ജോമോന്‍. അഭിമുഖങ്ങളില്‍ നിന്ന് ജാഡയിട്ട് സംസാരിക്കുന്ന ഒരു പെണ്‍കുട്ടിയാകും ആന്‍ എന്നാണ് ജോമോന്‍ കരുതിയിരുന്നത്. ജാടയിടുന്ന ആളുകളെ ജോമോന് പണ്ടേ ഇഷ്ടവുമല്ല. ഞാന്‍ ആനിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഉടനെ അമ്മ ചോദിച്ചു. എത്ര നാളായി ഇത് തുടങ്ങിയിട്ട്? മൂന്നാഴ്ച എന്ന് മറുപടി പറഞ്ഞപ്പോള്‍ മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോ എന്ന് തിരിച്ചു ചോദിച്ചു. എന്നാല്‍ പിന്നീട് കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Top