സുശാന്ത് വിഷാദരോഗിയായിരുന്നില്ല; റിയയുടെ ആരോപണങ്ങളെ തള്ളി അങ്കിത

ന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് വിഷാദരോഗിയായിരുന്നുവെന്ന കാമുകി റിയ ചക്രവര്‍ത്തിയുടെ വാദം തള്ളി നടിയും സുശാന്തിന്റെ മുന്‍ കാമുകിയുമായ അങ്കിത ലോഖണ്ടെ. സുശാന്തും ഞാനും ആറു വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന വാദം ഞാന്‍ അംഗീകരിക്കില്ല. ഇതിനെക്കാള്‍ വലിയ പ്രശ്‌നങ്ങളെ അദ്ദേഹം ധൈര്യത്തോടെ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് അങ്കിത പറഞ്ഞു.

സുശാന്ത് ഏറെ പ്രതീക്ഷയോടെ ലോകത്തെ നോക്കികണ്ടിരുന്നയാളാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് അപ്പുറം ജീവിതം എങ്ങനെ ഉണ്ടാകും എന്നും വരെ കണക്ക് കൂട്ടുന്ന ആളാണ്. അടുത്ത അഞ്ച് വര്‍ഷങ്ങളിലേക്കുള്ള സ്വപ്നങ്ങള്‍ എഴുതി വയ്ക്കുകയും അത് അതേപടി ജീവിതത്തില്‍ നടപ്പാക്കുന്ന ചെയ്യുന്ന വേറേ ഒരാളെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ലന്നും അങ്കിത വ്യക്തമാക്കി.

എങ്ങനെയാണ് മരണം നടന്ന് വെറും 15 മിനിറ്റിനുള്ളില്‍ അത് ആത്മഹത്യയെന്ന് ഉറപ്പിക്കാനാവുക. എനിക്കൊപ്പം ഉണ്ടായിരുന്ന സുശാന്തിന് വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണഠയോ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ അതിനെ വിഷാദം എന്ന് പേരിട്ടു വിളിക്കുമ്പോള്‍ ഹൃദയം തകരുന്നുവെന്ന് അങ്കിത പറയുന്നു.

Top