ഏഷ്യന്‍ ഗെയിംസ് ; വനിതകളുടെ ടെന്നീസില്‍ അങ്കിത റെയ്‌നയ്ക്ക് വെങ്കലം

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കല മെഡല്‍ കൂടി. വനിതാ ടെന്നിസില്‍ ഇന്ത്യയുടെ അഭിമാനതാരം അങ്കിത റെയ്‌നയാണ് വെങ്കലം സ്വന്തമാക്കിയത്. ചൈനയുടെ ഷാങ് ഷ്യായിയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അങ്കിത തോറ്റത്. സ്‌കോര്‍. 4-6, 7-6.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോങ്കോങിന്റെ യുഡിസ് കോങിനെ പരാജയപ്പെടുത്തിയാണ് അങ്കിത സെമി ഫൈനലില്‍ പ്രവേശിച്ചത്. അതേസമയം, പുരുഷ വിഭാഗം ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണദിവ്ജി ശരണ്‍ സഖ്യം ഫൈനലില്‍ എത്തി. ജപ്പാന്റെ കൈറ്റോ യൂസുഖിഷോ -ഷിമാബുകുറോ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം ഫൈനലിലെത്തിയത്. സ്‌കോര്‍ 4-6, 6-4, 10-8.

Top