തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി

അങ്കാറ: തുര്‍ക്കിയില്‍ വീണ്ടും ശക്തമായ ഭൂചലനം. തുര്‍ക്കിയിലെ മനിസ പ്രവിശ്യയിലാണ് ഇന്ന് രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം ഇന്നലെ രാവിലെ തുര്‍ക്കിയില്‍ ഇറാന്‍ അതിര്‍ത്തിക്കു സമീപം റിക്ടര്‍ സ്‌കെയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒന്‍പത് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് കെട്ടിടങ്ങളും തകര്‍ന്നിരുന്നു.

തുര്‍ക്കിയിലെ 43 ഗ്രാമങ്ങളിലാണ് ഭൂചലനമുണ്ടായത്.കഴിഞ്ഞ മാസം കിഴക്കന്‍ തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ 40 പേരാണ് മരിച്ചത്.

Top