തുര്‍ക്കിയില്‍ 5.7 റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനം; 8 പേര്‍ മരിച്ചു, 21 പേര്‍ക്ക് പരിക്ക്‌

അങ്കാറ: തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ എട്ട് പേര്‍ മരിച്ചു. 21 പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന വാന്‍ പ്രവിശ്യയിലാണ് ഇന്ന് രാവിലെ റിക്ടര്‍ സ്‌കെയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

ഭൂകമ്പത്തില്‍ 1,066 കെട്ടിടങ്ങള്‍ തകര്‍ന്നു. തുര്‍ക്കിയിലെ 43 ഗ്രാമങ്ങളിലാണ് ഭൂചലനമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം കിഴക്കന്‍ തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ 40 പേരാണ് മരിച്ചത്.

Top