രൂപേഷ് പിതാംബരന്‍ ചിത്രം അങ്കരാജ്യത്തെ ജിമ്മന്മാരുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

Motion poster

രൂപേഷ് പിതാംബരന്‍ ചിത്രം അങ്കരാജ്യത്തെ ജിമ്മന്മാരുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ പ്രവീണ്‍ നാരായണനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് സുപരിചിതനായ രൂപേഷ് സ്ഫടികത്തിലെ ബാലതാരമായാണ് മലയാള സിനിമ ലോകത്ത് എത്തിയത്.

തീവ്രം,യു ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങള്‍ രൂപേഷ് പിതാംബരന്‍ സംവിധാനം ചെയ്തിട്ടുണ്ട്. അങ്കരാജ്യത്തെ ജിമ്മന്മാരിൽ കിച്ചു എന്ന കഥാപാത്രത്തെയാണ് രൂപേഷ് അവതരിപ്പിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചിയിലെ ഒരു സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടയില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങള്‍ സിനിമയിലൂടെ ആവിഷ്കരിക്കുന്നു. ഡിക്യു ഫിലിംസിന്റെ ബാനറില്‍ സുമേഷ് ഇകെയും ജാക്ക്സണ്‍ ജയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top