അങ്കാറയിലെ അമേരിക്കന്‍ എംബസിയില്‍ വെടിവെയ്പ്പ്; ആളപായമില്ല

തുര്‍ക്കി: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ അമേരിക്കന്‍ എംബസിയില്‍ വെടിവെയ്പ്പ്. ഇന്ന് രാവിലെയാണ് വെടിവെയ്പ്പ് നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എംബസിക്ക് പുറത്തുള്ള സുരക്ഷാ പോസ്റ്റിലേക്കാണ് വെടിയുതിര്‍ത്തത്. ആക്രമണത്തിന് ശേഷം അക്രമികള്‍ വെളുത്ത കാറില്‍ രക്ഷപ്പെട്ടെന്ന് പൊലീസ് വ്യക്തമാക്കി.

നാലോ അഞ്ചോ പ്രാവശ്യം വെടിയുതിര്‍ത്തിട്ടുണ്ട്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും,അക്രമികളെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും എംബസി വക്താവ് വ്യക്തമാക്കി. ഈദ് ആഘോഷമായതിനാല്‍ അമേരിക്കന്‍ എംബസി അടച്ചുപൂട്ടിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Top