മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവ വ്യവസായി

കൊച്ചി: അങ്കമാലിയില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവ വ്യവസായി. അങ്കമാലിയിലെ ന്യൂ ഇയര്‍ ചിട്ടിക്കമ്പനി ഉടമ എം.എം.പ്രസാദാണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. തന്റെ സ്ഥാപനത്തിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ഭീക്ഷണി.

അങ്കമാലിയിലുള്ള എക്‌സ്‌പോര്‍ട്ടിംഗ് സ്ഥാപനത്തിന് രണ്ട് വര്‍ഷമായി വൈദ്യുതി കണക്ഷന്‍ നല്‍കിയില്ല എന്ന് ആരോപിച്ചാണ് പ്രസാദിന്റെ ആത്മഹത്യ ഭീഷണി. കറുകുറ്റി കെഎസ്ഇബി ഓഫീസിന് മുമ്ബിലുള്ള മരത്തില്‍ കയറിയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.

Top