അങ്കമാലി ഡയറീസ്; തെലുങ്ക് പതിപ്പ് ‘ഫലക്കനുമ ദാസി’ലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന്റെ തെലുങ്ക് പതിപ്പിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടു. തെലുങ്കില്‍ ഫലക്കനുമ ദാസ് എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തിരിക്കുന്നത്. 2017ലായിരുന്നു അങ്കമാലി ഡയറീസ് പുറത്തിറങ്ങിയത്.

വിശ്വാക് സെനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായും സംവിധായകന്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ആന്റണി വര്‍ഗീസ്,അപ്പാനി ശരത്,അന്ന രാജന്‍ തുടങ്ങിയ താരങ്ങളെല്ലാം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയെഴുതിയ സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു നിര്‍മ്മിച്ചിരുന്നത്. ചിത്രം ഹിന്ദിയിലേക്കും റീമേക് ചെയ്യുന്നുണ്ട്.

Top