അങ്കമാലി ഡയറീസ് നായിക ലിച്ചി ഇപ്പോള്‍ തിരക്കിലാണ്

ങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചിയെ എല്ലാവര്‍ക്കും ഓര്‍മയുണ്ടാകുമല്ലോ. ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അന്ന രേഷ്മാ രാജന്‍ ഇപ്പോള്‍ തിരക്കിലാണ്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം ലാല്‍ജോസിന്റെ മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലും അന്നയാണ് നായിക. ഓണം റിലീസായി ഇറങ്ങാനിരിക്കുന്ന ചിത്രത്തില്‍ കോളേജ് അദ്ധ്യാപികയുടെ വേഷത്തിലാണ് അന്ന എത്തുക.

ഇപ്പോഴിതാ, ധ്യാന്‍ ശ്രീനിവാസന്റെ നായികയാകാന്‍ ഒരുങ്ങുകയാണ് താരം. ‘സച്ചിന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്.

ക്രിക്കറ്റിനെ കേന്ദ്രമാക്കി ഒരുക്കുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി പാക്കേജ് ആയിരുക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. അന്നയെ കൂടാതെ അജു വര്‍ഗീസും സച്ചിനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

Top