അഞ്ചുതെങ് മുതലപൊഴിയിൽ ബോട്ട് അപകടം

തിരുവനന്തപുരം : അഞ്ചുതെങ് മുതലപൊഴിയിൽ ബോട്ട് അപകടം. ബോട്ട് തിരയിൽപ്പെട്ടാണ് അപകടമുണ്ടായത്. മത്സ്യത്തൊഴിലാളികൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

വർക്കല സ്വദേശികളായ ഹജ് മുഹമ്മദ്, ലത്തീഫ് എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് അടുത്തപ്പോൾ ബോട്ടിന്റെ എഞ്ചിൻ തകരാറിലായി. തുടർന്ന് ബോട്ട് തിരയിൽ പെടുകയും അപകടം സംഭവിക്കുകയുമാണ് ഉണ്ടായത് .

Top