അഞ്ചുതെങ്ങിലെ ലാര്‍ജ് കോവിഡ് ക്ലസ്റ്ററില്‍ 104 പേര്‍ക്ക് രോഗം

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിലെ ലാര്‍ജ് കോവിഡ് ക്ലസ്റ്ററില്‍ 104 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്ന് 443 പേരെയാണ് പരിശോധിച്ചത്. തീരപ്രദേശത്തെ ആറ് കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്.

കടല്‍ക്ഷോഭം മൂലം മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങളില്‍ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് സ്ഥിതി രൂക്ഷമാക്കുന്നു. സെന്റ് ജോസഫ് സ്‌കൂളില്‍ മാറ്റിപ്പാര്‍പ്പിച്ച 19 കുടുംബങ്ങളെ പരിശോധിച്ചതിലാണ് 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Top