Anju Boby George’s complaint ; Pinarayi supports E P jayarajan

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനോട് കായികമന്ത്രി ഇ.പി.ജയരാജന്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ജു തന്നെ വന്നു കണ്ടിരുന്നു. അവര്‍ പരാതിയൊന്നും ഉന്നയിച്ചില്ല.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ വിമാനയാത്രയെക്കുറിച്ച് ചോദിച്ചത് എങ്ങനെ അപമാനമാകും. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ജുവിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് കൊണ്ടുവരുന്നതിനാണ് വിമാനയാത്രകള്‍ ഉള്‍പ്പടെയുള്ളവയില്‍ ഇളവ് നല്‍കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും പരാതി കൊടുത്തതായി അറിയില്ലെന്നും കായികമന്ത്രി ഇ.പി.ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, കായികമന്ത്രി തന്നെ ഭീഷണിപ്പെടുത്തിയെന്ന് അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. അഴിമതി നടത്തിയെന്നു പറഞ്ഞായിരുന്നു ഭീഷണി. ഇപ്പോഴത്തെ മന്ത്രിയുടെ തീരുമാനം നോക്കിയാല്‍ കേരളത്തിലെ കായികരംഗം മെച്ചപ്പെടില്ല. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആനുകൂല്യങ്ങള്‍ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ല. അവാര്‍ഡിനോ സ്ഥാനമാനങ്ങള്‍ക്കോ ഇതുവരെ ആരുടെയും പിന്നാലെ പോയിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അഞ്ജു പറഞ്ഞു.

Top