Anju Bobby George ; khelo india new member

തിരുവനന്തപുരം: കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച അഞ്ജു ബോബി ജോര്‍ജിനെ കേന്ദ്ര സര്‍ക്കാറിന്റെ ‘ഖേലോ ഇന്ത്യ’ പദ്ധതിയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമാക്കി.

അഞ്ജുവിനെ കൂടാതെ ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപിചന്ദിനെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ, ‘ഖേലോ ഇന്ത്യ’ പദ്ധതിയിലേക്കുള്ള കേന്ദ്ര സര്‍ക്കാര്‍ ക്ഷണത്തിന് അഞ്ജു സമ്മതം അറിയിച്ചിരുന്നു. കേന്ദ്ര കായികമന്ത്രി, സായ് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവരാണ് മറ്റംഗങ്ങള്‍.

രാജീവ്ഗാന്ധി ഖേല്‍ അഭിയാന്‍ പദ്ധതിയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ‘ഖേലോ ഇന്ത്യ’ എന്ന് പുനര്‍നാമകരണം ചെയ്തത്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കായിക വികസനത്തിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുന്നത് അടക്കമുള്ളവയുടെ മേല്‍നോട്ടവും ഈ സമിതിക്കാണ്.

Top