ആറാം പാതിരായുമായി അഞ്ചാം പാതിരാ ടീം

ഴിഞ്ഞ വർഷം മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ ത്രില്ലടിപ്പിച്ച അഞ്ചാം പാതിരക്ക് രണ്ടാം ഭാഗം വരുന്നു. സിനിമയിലെ നായകൻ കുഞ്ചാക്കോ ബോബൻ തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി. നേരത്തെ തന്നെ സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന തരത്തിലുള്ള വാർത്തകൾ ഉണ്ടായിരുന്നു. കുഞ്ചാക്കോ ബോബനും അഞ്ചാം പാതിരാ നിര്‍മ്മാതാവ് ആഷിക് ഉസ്മാനുമൊപ്പം ഒരു പുതിയ ത്രില്ലര്‍ ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് മിഥുന്‍ മാനുവല്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു.

അഞ്ചാം പാതിരാ കഴിഞ്ഞ സ്ഥിതിക്ക് എന്നു മാത്രമായിരുന്നു ചാക്കോച്ചനും ആഷിക് ഉസ്മാനുമൊപ്പമുള്ള ചിത്രത്തിന്‍റെ കൂടെ മിഥുന്‍ അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ വരാനിരിക്കുന്നത് അഞ്ചാം പാതിരയുടെ രണ്ടാംഭാഗം തന്നെ ആയിരിക്കുമെന്ന് ആരാധകര്‍ക്കിടയില്‍ അന്നേ ചര്‍ച്ചയുണ്ടായിരുന്നു. ഏതായാലും മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലാരുകളിൽ ഒന്നായ അഞ്ചാം പാതിരാ ആറാം പാതിരായായി എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.

Top