അഞ്ജലിയും ജയ് യും ഒന്നിക്കുന്ന ഹൊറര്‍ ചിത്രം ബലൂണ്‍ ഡിസംബര്‍ 29 ന് തിയേറ്ററില്‍

യ്‌യും അഞ്ജലിയും ഒന്നിക്കുന്ന പുതിയ ചിത്രം ബലൂണിന്റെ റിലീസ്‌ തീയതി പ്രഖ്യാപിച്ചു.

ഡിസംബര്‍ 29 നാണ് ഈ ഹൊറര്‍ ചിത്രം റിലീസ് ചെയ്യുന്നത്.

സിനിഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തില്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ട ജനനി അയ്യരും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സംവിധായകന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ആര്‍ ശരവണന്റേതാണ് ഛായാഗ്രഹണം.

ഫാര്‍മേഴ്‌സ് മാസ്റ്റര്‍ പ്ലാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് സുബ്ബരയ്യന്‍, അരുണ്‍ ബാലാജി, നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top