വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി ആഞ്ജലീന ജോളി

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഹോളിവുഡ് നടിയാണ് ആഞ്ജലീന ജോളി. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളില്‍ ആഞ്ജലീന നിറസാന്നിധ്യവുമാണ്. ഇപ്പോഴിതാ വ്യത്യസ്തമായൊരു ഫോട്ടോഷൂട്ടുമായി താരം എത്തിയിരിക്കുകയാണ്. തേനീച്ച ദിനത്തിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടാണ് വൈറലായത്. തേനീച്ചയെ ശരീരത്തിലും മുഖത്തിലും പതിനെട്ടു മിനുട്ടോളം നിര്‍ത്തിയ ആഞ്ജലീനയുടെ പുതിയ ഫോട്ടോകള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.

നിങ്ങള്‍ ഞങ്ങളെ ഞെട്ടിക്കുന്നുവെന്ന് ചിത്രങ്ങള്‍ കണ്ട ആരാധകര്‍ ഒന്നടങ്കം പറഞ്ഞു. ഇറ്റാലിയന്‍ തേനീച്ചകളെയാണ് ഫോട്ടോഷൂട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. നാഷണല്‍ ജോഗ്രഫിക്കിന് വേണ്ടി പ്രമുഖ ഫോട്ടോഗ്രാഫര്‍ ഡാന്‍ വിന്റേഴ്‌സാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ആഞ്ജലീനയുടെ ശരീരത്തില്‍ ഫെറോമോണ്‍ പുരട്ടിക്കൊണ്ട് തേനീച്ചകളെ ആകര്‍ഷിക്കുകയായിരുന്നു. ഇതോടെ ആഞ്ജലീനയുടെ ദേഹത്തും മുഖത്തും ഉള്‍പ്പെടെ തേനീച്ചകള്‍ വന്നിരുന്നുവെന്ന് ഡാന്‍ വിന്റേഴ്‌സ് പറഞ്ഞു. 18 മിനിറ്റോളം താരം നിശ്ചലയായി നില്‍ക്കുകയായിരുന്നു. മുഖം മാത്രമാണ് ചലിപ്പിച്ചിരുന്നത്.

Top