അഞ്ജലിയുടെ പുതിയ തമിഴ് പ്രേത ചിത്രം ‘ഒ’;സന്ദര്‍ഭമനുസരിച്ച് അര്‍ഥം മാറുന്ന പേര്

O

വാഗതനായ പ്രവീണ്‍ സംവിധാനം ചെയ്യുന്ന അഞ്ജലി ചിത്രത്തിന് ഒ എന്ന് പേരിട്ടു. നായികാ പ്രാധാന്യമുള്ള ചിത്രമായ ഒ ഒരു പ്രേത ചിത്രം കൂടിയായിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. ഒരു വീടിനുള്ളില്‍ നടക്കുന്ന പ്രേത ചിത്രമാണിത്. പുനിത എന്ന വളരെ ഭയമുള്ള കഥാപാത്രത്തെയാണ് അഞ്ജലി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴ്, തെലുങ്ക് എന്നീ രണ്ട് ഭാഷകളില്‍ ചിത്രം ഒരുക്കുമെന്നും പ്രവീണ്‍ പറഞ്ഞു.

ഒ എന്നത് വികാരത്തെ സൂചിപ്പിക്കുന്ന ഒരു അക്ഷരമാണ് എല്ലാ സന്ദര്‍ഭങ്ങളിലും, അത് സങ്കടമായാലും സന്തോഷമായാലും നാം ഉപയോഗിക്കുന്ന വാക്കാണ് ഒ. സന്ദര്‍ഭമനുസരിച്ച് അതിന്റെ അര്‍ത്ഥം മാറും. അതിനാലാണ് തങ്ങള്‍ ചിത്രത്തിന് ആ പേര് തന്നെ നല്‍കിയതെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തിനായി മറ്റ് അഭിനേതാക്കളുമായി സംസാരിച്ചു വരുന്നതേയുള്ളു എന്നും പ്രവീണ്‍ വ്യക്തമാക്കി.

ലിസ എന്ന 3 ഡി പ്രേത ചിത്രത്തിലാണ് അഞ്ജലി ഇപ്പോള്‍ അഭിനയിക്കുന്നത്.

Top