ബിജുമേനോന്‍ ചിത്രത്തിലൂടെ അഞ്ജലി വീണ്ടും മലയാള സിനിമയിലേക്ക്

മിഴകത്തിന്റെ താരം അഞ്ജലി വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നു.

ജയസൂര്യയുടെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരം, ബിജു മേനോനെ നായകനാക്കി വിനു ജോസഫ് സംവിധാനം ചെയ്യുന്ന ‘റോസാപ്പൂ’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്.

തെലുങ്ക് ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് പ്രവേശിച്ച അഞ്ജലി പിന്നീട് തമിഴില്‍ സജീവമാവുകയായിരുന്നു. എന്നാല്‍ താരം ഇനി മലയാളത്തിലും സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയായിരുന്നു.

Top