ജംഷീറില്‍ നിന്ന് അഞ്ജലിയിലേക്കുള്ള രൂപമാറ്റം; വീഡിയോ പങ്കുവെച്ച് താരം

റാം സംവിധാനം ചെയ്ത മമ്മൂട്ടി നായകനായെത്തിയ പേരന്‍പിലൂടെ സിനിമാലോകത്ത് ശ്രദ്ധേയമായ താരമാണ് അഞ്ജലി അമീര്‍. അഞ്ജലി പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജീവിതത്തിലെ രൂപമാറ്റങ്ങളാണ് വീഡിയോയാക്കി നടി പങ്കുവെച്ചിരിക്കുന്നത്. ജംഷീറില്‍ നിന്ന് അഞ്ജലിയായതിന്റെ യാത്രയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ അഞ്ജലി പങ്കുവെച്ചത്.

വീഡിയോയുടെ താഴെയായി എന്റെ മനോഹരമായ യാത്ര എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. അതിനിടെ ഡെനി ജോര്‍ജിന്റെ സംവിധാനത്തില്‍ അഞ്ജലിയുടെ ജീവിതം സിനിമയാകുകയാണ്. ഗോള്‍ഡന്‍ ട്രംപ്റ്ററ്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ വി.കെ. അജിത്കുമാര്‍ ആണ് തിരക്കഥ.  ഇപ്പോള്‍ മോഡലിങ്ങില്‍ സജീവമാണ് അഞ്ജലി.

Top