‘ഞാൻ ഇരയല്ല, അതിജീവിച്ചയാളാണ്’ Me Too ഹാഷ്ടാഗിൽ പ്രതികരണവുമായി അഞ്ജലി അമീർ

ലൈംഗിക ആക്രമണങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സോഷ്യൽ മീഡിയയിൽ ‘me too’ ഹാഷ്ടാഗ് മുന്നേറുകയാണ്.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ത്രീകളാണ് സോഷ്യൽ മീഡിയയിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ചും, പീഡനങ്ങൾക്കെതിരെയും അഭിപ്രായം രേഖപ്പെടുത്തിയത്.

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ അഞ്ജലി അമീര്‍ തന്റെ അനുഭവം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിരിക്കുകയാണ് ഇപ്പോൾ.

അഞ്ജലി അമീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

MEE Too…… ബാല്യത്തിൽ പെണ്ണുടലില്ലായിരുന്നു എനിക്ക് പക്ഷെ വേദനിക്കുന്ന ഒരു പെണ്ണിന്റെ മനസ്സായിരുന്നു. എന്റ നേരെയും ലൈംഗികാതിക്രമം നടക്കുന്നത് എന്റെ ( ഞാൻ താമസിക്കുന്ന എന്റെ മൂത്തുമ്മയുടെ വീട്ടിൽ വെച്ചാണ് ) രാത്രി എല്ലാരും ഉറങ്ങിയതിനു ശേഷം എന്നെ തേടിവന്ന കൈകൾ എന്നെ ശരീരത്തിൽ എന്താ പരതിയെതെന്ന് ഇന്നും എനിക്കറിയില്ല… More അവന്റെ വൃത്തികെട്ട അവയവത്തിൽ എന്നെ കൊണ്ട് തൊടുവിക്കുമ്പോൾ ഒരു വല്ലാത്ത അറപ്പായിരുന്നു.( ഇന്ന് ഞാനൊരു സ്ത്രീയായ് മാറിയതിൽ ഏറ്റവും പ്രധിശേതം അയാൾക്കാണ് ‘ പലരും എന്നിലെ സ്ത്രെണത ദുരുപയോഗം ചെയ്യാൻ ശ്രമിച്ചു  … അപ്പൊഴൊക്കെ തീരാ വിഷാദമായിരുന്നു എനിക്ക്.”എന്റെതായ അസ്ഥിത്വത്തിലേക്ക് മാറി പെണ്ണായപ്പോൾ ഞാൻ വിചാരിച്ചു പുതിയ ജന്മമല്ലെ ഇവിടെ ഞാൻ കളങ്കപ്പെടില്ലായെന്ന്… ‘ അവിടെയുO പ്രണയം എനിക്ക് വില്ലനായി “പ്രണയാലസ്യത്തിൽ അവിടെയും രതിവൈകൃതങ്ങളാൽ ഞാൻ പീടിപ്പിക്കപ്പെട്ടു…. ഇനി എന്നെ എന്റെ ഇഷ്ടമില്ലാതെ എന്നെ തൊടുന്ന കൈ ഞാൻ വെട്ടും. I am not a victim………….. am a survivo

Top