‘മേരിക്കുട്ടി തന്നെയാണ് ഞാനും’; സിനിമ കണ്ട് കരച്ചിലടക്കാനാവാതെ അഞ്ജലി അമീര്‍

anjali live

യസൂര്യയുടെ ഞാന്‍ മേരിക്കുട്ടി ചിത്രം കണ്ടതിനു ശേഷം പൊട്ടിക്കരഞ്ഞ് ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലും നടിയുമായി അഞ്ജലി അമീര്‍. സിനിമ കണ്ടതിനു ശേഷം ഫേസ്ബുക്ക് ലൈവിലൂടെയാണ് അഞ്ജലി മേരിക്കുട്ടി കണ്ട പ്രതികരണം അറിയിച്ചത്.

‘മേരിക്കുട്ടിയിലെ പല രംഗങ്ങളും എന്റെ കണ്ണ് നിറയിച്ചു. അങ്ങനെയൊരു ജീവിതത്തിലൂടെ കടന്നുപോയവര്‍ക്കേ ആ അവസ്ഥ മനസിലാക്കാന്‍ സാധിക്കൂ’ അഞ്ജലി പറഞ്ഞു. ഓരോ വാചകങ്ങള്‍ക്കിടയിലും വിതുമ്പിയാണ് അഞ്ജലി മേരിക്കുട്ടിയെ വിശേഷിപ്പിച്ചത്. അത്രയധികം അഞ്ജലിയെ മേരിക്കുട്ടി സ്വാധീനിച്ചു എന്ന് നമുക്ക് മനസിലാക്കാം.

‘എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും സ്വന്തം വീട്ടുകാരും നാട്ടുകാരും എല്ലാം ഒന്ന് അംഗീകരിച്ച് കാണാന്‍. വിദേശത്തുള്ളവര്‍ക്കു പോലും ഒന്ന് രണ്ട് വര്‍ഷം നാട്ടില്‍ വരാതിരുന്നാലുള്ള വിഷമം മനസിലാകും. അപ്പോള്‍ ജീവിതകാലം മുഴുവന്‍ ഒറ്റപ്പെട്ട് ആരും മനസിലാക്കാതെ ജീവിക്കുന്ന ജീവിതം വല്ലാത്ത ജീവിതമാണ്.’

‘അടുത്തിരിക്കുന്നവര്‍ മേരിക്കുട്ടിയെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചപ്പോള്‍ എനിക്കൊരു അവാര്‍ഡ് കിട്ടിയ പോലെ തോന്നിപ്പോയി. വല്ലാത്തൊരു അഭിമാന നിമിഷമായിരുന്നു അത്. ഞങ്ങളുടെയൊക്കെ കഥയാണ് മേരിക്കുട്ടി. ഞങ്ങള്‍ തന്നെയാണ് മേരിക്കുട്ടി’. അഞ്ജലി പറഞ്ഞു.

Top