അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മോന്‍സന്‍ പ്രതിയായ പോക്‌സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് അനിതയ്ക്ക് നേരെ കേസെടുത്തിരുന്നു. പുരാവസ്തു കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ചും സംസ്ഥാന യൂണിറ്റുമാണ് മോന്‍സനുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നത്.

ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ അനിതയെ മുന്‍പ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്തിരുന്നു. ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയ അനിതയെ കഴിഞ്ഞ ദിവസം വാച്ച് ആന്‍ഡ് വാര്‍ഡ് പുറത്താക്കിയിരുന്നു. കേരളത്തിലെത്തിയ വിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍.

അന്വേഷണവുമായി അനിത സഹകരിക്കുന്നുവെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. മോന്‍സനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ പ്രതിയാകാന്‍ സാധ്യതയില്ലെന്നാണ് ക്രൈം ബ്രാഞ്ച് നല്‍കുന്ന സൂചന.

Top