കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനീഷ് അന്‍വര്‍ ഒരുക്കുന്ന ‘രാസ്ത’ ജനുവരി 5ന് തിയേറ്ററുകളിലേക്ക്. സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍, ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി.ജി. രവി, അനീഷ് അന്‍വര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
അലു എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ലിനു ശ്രീനിവാസാണ്് ചിത്രം നിര്‍മ്മിക്കുന്നത് ‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേര്‍ന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അവിന്‍ മോഹന്‍ സിതാരയാണ് രാസ്തയിലെ സംഗീത സംവിധാനം. രാസ്തയുടെ എഡിറ്റിങ് നിര്‍വഹിക്കുന്നത് അഫ്തര്‍ അന്‍വര്‍ ആണ്. പ്രൊജക്റ്റ് ഡിസൈന്‍ സുധാ ഷാ, കലാസംവിധാനം : വേണു തോപ്പില്‍. ബി.കെ. ഹരി നാരായണന്‍, അന്‍വര്‍ അലി, ആര്‍. വേണുഗോപാല്‍ എന്നിവരുടെ വരികളില്‍ വിനീത് ശ്രീനിവാസന്‍, അല്‍ഫോണ്‍സ് ജോസഫ്, സൂരജ് സന്തോഷ്, അവിന്‍ മോഹന്‍ സിതാര എന്നിവര്‍ ആലപിച്ച മികച്ച ഗാനങ്ങളാണ് രാസ്തയില്‍ ഉള്ളത്.
ഛായാഗ്രഹണം : പ്രേംലാല്‍ പട്ടാഴി, മേക്കപ്പ് : രാജേഷ് നെന്മാറ, ശബ്ദരൂപകല്പന : എ.ബി. ജുബ്, കളറിസ്റ്റ് : ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ മാനേജര്‍ : ഖാസിം മുഹമ്മദ് അല്‍ സുലൈമി, വി.എഫ്.എക്‌സ് : ഫോക്‌സ് ഡോട്ട് മീഡിയ, വസ്ത്രാലങ്കാരം : ഷൈബി ജോസഫ്, സ്‌പോട്ട് എഡിറ്റിങ് : രാഹുല്‍ രാജു, ഫിനാന്‍സ് കണ്‍ട്രോളര്‍ : രാഹുല്‍ ചേരല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഹോച്ചിമിന്‍ കെ.സി, ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍, മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ : പി ആര്‍ ഓ പ്രതീഷ് ശേഖര്‍.