ആനിമേറ്റഡ് സിനിമയായ സ്‌കൂബും ഒ.ടി.ടിയില്‍ റിലീസ്; ആദ്യ 5 മിനിറ്റ് യൂട്യൂബില്‍

കോവിഡിനെ തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്ത് നിരവധി സിനിമകളാണ് ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ഹോളിവുഡ് ആനിമേറ്റഡ് സിനിമയായ സ്‌കൂബും ഒ.ടി.ടിയില്‍ റിലീസ് ചെയ്തുവെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ വാള്‍ട്ട് ഡിസ്‌നി കമ്പനി.

1970-കളില്‍ ഇറങ്ങിയ കാര്‍ട്ടൂണ്‍’സ്‌കൂബിഡൂ വെയര്‍ ആര്‍ യൂ’വിന്റെ സിനിമ ആവിഷ്‌കാരമാണ് സ്‌കൂബ്. ഒരു മണിക്കൂര്‍ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ടോണി കെര്‍വോണാണ്. സിനിമയുടെ ആദ്യ 5 മിനിറ്റ് പ്രേക്ഷകര്‍ക്കായി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മുഴുവന്‍ സിനിമ ഒ.ടി.ടി. പ്ലാറ്റുഫോമുകളില്‍ മാത്രമേ കാണാനാകൂ.

ആമസോണ്‍ പ്രൈം വീഡിയോ, ആപ്പില്‍ ടി.വി., ഗൂഗിള്‍ പ്ലേ, വുഡു തുടങ്ങി 15-ഓളം ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ സിനിമ ലഭ്യമാണ്. മേയ് 15-ന് റിലീസായ സിനിമ ഇതുവരെ നിരവധിപേരാണ് കണ്ടത്. സാക്ക് എഫ്രോണ്‍, ജിനാ റോഡ്രിഗ്യൂസ്, അമാന്‍ഡാ സേയ്ഫ്രീഡ്, വില്‍ ഫോര്‍ട്ട്, ഫ്രാങ്ക് വെല്‍ക്കര്‍ എന്നിവരാണ് സിനിമയുടെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.

Top