ഭീകരതയും ദുരൂഹതയും നിറച്ച് രൺബീർ ചിത്രം അനിമലിന്റെ അനൗൺസ്‌മെന്റ് വീഡിയോ

ൺബീർ കപൂർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അനിമലിന്റെ ആദ്യ അനൗൺസ്‌മെന്റ് ടീസർ പുറത്തിറങ്ങി. ന്യൂ ഇയർ സമ്മാനമായി ഇന്നലെ രാത്രിയോടെയാണ് രൺബീർ തന്റെ ആരാധകർക്ക് വേണ്ടി തന്റെ പുതിയ സിനിമയുടെ വീഡിയോ പുറത്തു വിട്ടത്.

അർജുൻ റെഡ്ഢി, കബീർ സിങ് ഫെയിം സന്ദീപ് റെഡ്ഢി വംഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അനിൽ കപൂർ, പരിണീതി ചോപ്ര എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.വളരെ കൗതുകം ഉണർത്തുന്നതും, ഒപ്പം ഒരുപാട് ദുരൂഹതകൾ നിറച്ചതുമാണ് അനൗൺസ്‌മെന്റ് വീഡിയോ.ഏതായാലും വീഡിയോക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Top