ഒടിടി റിലീസിനൊരുങ്ങി ‘അനിമല്‍’ ; നെറ്റ്ഫ്ലിക്സില്‍ ജനുവരിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

ണ്‍ബീര്‍ കപൂര്‍, രശ്മിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമല്‍. ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തിയ ചിത്രം അഞ്ച് ദിവസം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 350 കോടി നേടിയിട്ടുണ്ട്. 200 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് പുറത്തുവരുന്നത്. നെറ്റ്ഫ്‌ലിക്‌സിലാണ് അനിമല്‍ എത്തുന്നത്. റിപ്പോര്‍ട്ട് പ്രകാരം ജനുവരി 14 അല്ലെങ്കില്‍ 15 ആകും സ്ട്രീമിങ് ആരംഭിക്കുക.

അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമല്‍. രണ്‍ബീറിനും രശ്മികക്കുമൊപ്പം അനില്‍ കപൂര്‍, തൃപ്തി ഭിമ്രി, ബോബി ഡിയോള്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഓട്ടേറെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മികച്ച കളക്ഷനാണ് ബോക്‌സോഫീസില്‍ നിന്ന് ലഭിക്കുന്നത്. സമീപകാലത്ത് പുറത്തിറങ്ങിയ സിനിമകളിലെ ഏറ്റവും മോശം സ്ത്രീകഥാപാത്രമാണ് ‘അനിമലി’ലെ രശ്മികയുടെതെന്നാണ് ഒരു വിഭാഗം ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വങ്കയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ‘അനിമല്‍’ നിര്‍മിച്ചിരിക്കുന്നത്. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ചിത്രം എത്തിയത്.

അമിത് റോയ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡിയാണ്. പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി,അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍, രാമേശ്വര്‍, ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് ‘അനിമലി’ലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

Top