അനിമല്‍; ബോബി ഡിയോളിന്റെ ഫസ്റ്റ് ലുക്ക് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന രണ്‍ബീര്‍ കപൂറിന്റെ അനിമല്‍ ഡിസംബര്‍ 1 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുന്നതിന് മുമ്പ്, വില്ലനെ അവതരിപ്പിക്കുന്ന ബോബി ഡിയോളിന്റെ ഫസ്റ്റ് ലുക്ക് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി . ചോരവാര്‍ന്ന മുഖവുമായി നില്‍ക്കുന്ന ബോബിയാണ് ക്യാരക്ടര്‍ പോസ്റ്ററില്‍. മുമ്പൊന്നു കണ്ടിട്ടില്ലാത്ത രീതിയിലുള്ള ശക്തനായ പ്രതിനായകനായിട്ടാണ് നടന്‍ ചിത്രത്തിലെത്തുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഒരു കോടാലിയുമായി രണ്‍ബീര്‍ കപൂര്‍ മുഖം മൂടിധാരികളുമായി സംഘട്ടനം നടത്തുന്ന പ്രീ ടീസര്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. അനില്‍ കപൂറിന്റെയും രശ്മിക മന്ദാനയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി വണ്‍ സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി 2023 ഡിസംബര്‍ ഒന്നിനാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. വിജയ് ദേവരകൊണ്ടയെ നായകനാക്കി 2017 ലെ തെലുങ്ക് ഹിറ്റ് അര്‍ജുന്‍ റെഡ്ഡി ചിത്രത്തിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി ഹിന്ദിയിലേക്ക് കബീര്‍ സിംഗ് എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു. ഷാഹിദ് കപൂര്‍ അഭിനയിച്ച ചിത്രം 2019 ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.

 

View this post on Instagram

 

A post shared by Bobby Deol (@iambobbydeol)

Top