ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ പേരുള്‍പ്പെടെ മാറ്റങ്ങളോടെ എത്താന്‍ ഒരുങ്ങുന്ന ചിത്രം ‘പത്മാവദ്’ന് ഹരിയാനയിലും വിലക്ക്. ഹരിയാന മന്ത്രി അനില്‍ വിജാണ് ചിത്രത്തെ വിലക്കിയതായി അറിയിച്ചിരിക്കുന്നത്. നേരത്തെ ഗുജറാത്ത്, രാജസ്ഥാന്‍ സര്‍ക്കാരുകളും ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ജനുവരി 25നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. നേരത്തേ ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങാന്‍ തീരുമാനിച്ച ചിത്രത്തിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ദീപികയുടെ കഥാപാത്രമായ രജപുത്ര റാണിയുടെ നൃത്തം ഉള്‍പ്പെടെ നിരവധി രംഗങ്ങളെയാണ് രജ്പുത് കര്‍ണി സേനയും മറ്റും ശക്തമായി എതിര്‍ത്തത്. ഇത് പിന്നീട് രാഷ്ട്രീയ വിവാദമാവുകയായിരുന്നു. പ്രദര്‍ശനത്തിന് ഒരുങ്ങിയ തിയറ്ററുകള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ഭീഷണിയുമുയര്‍ന്നിരുന്നു.